ADVERTISEMENT

വാഷിങ്ടൻ∙ മോഡേണ വികസിപ്പിച്ച കോവിഡ് വാക്സീന്റെ 100 മില്യൺ ഡോസുകൾ കൂടി വാങ്ങുന്നതായി യുഎസ് വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ യു‌എസ് വാങ്ങിയ മൊത്തം മോഡേണ കോവിഡ് വാക്സീൻ ഡോസുകളുടെ എണ്ണം 200 മില്യൺ ആകും. 100 മില്യൺ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഇത് മതിയാകും.

2021 ജൂൺ മാസത്തോടെ മോഡേണയിൽ നിന്ന് 100 ദശലക്ഷം കോവിഡ് വാക്സീൻ ഡോസുകൾ കൂടി വാങ്ങുന്നതോടെ വാക്സീൻ വിതരണം കൂടുതൽ വിപുലീകരിക്കുന്നതായി യുഎസ് ഹെൽത്ത് ആൻ‌ഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി അലക്സ് അസർ പറഞ്ഞു. 2021 ന്റെ രണ്ടാം പാദത്തോടെ പുതിയ ഓർഡർ നൽകുമെന്നും ആദ്യ ഓർഡർ ആദ്യ പാദത്തോടെ പൂർത്തിയാകുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് (എൻ‌ഐ‌എച്ച്) യുമായി ചേർന്ന് വികസിപ്പിച്ചെടുത്ത എം‌ആർ‌എൻ‌എ -1273 എന്ന വാക്‌സീനായി മോഡേണയ്ക്ക് അനുവദിച്ച മൊത്തം ഫെഡറൽ ഫണ്ടിങ് 4.1 ബില്യൺ ഡോളറാണ്. 30,000 പേർ ഉൾപ്പെട്ട ക്ലിനിക്കൽ ട്രയലിൽ വാക്സീൻ 94.1 ശതമാനം ഫലപ്രാപ്തി ഉള്ളതായി കണ്ടെത്തിയിരുന്നു. ഡിസംബർ 17 ന് മോഡേണ-എൻ‌ഐ‌എച്ച് വാക്സീനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിദഗ്ധ യോഗം ചേരും.

English Summary: US Buys 100 Million Additional Doses Of Moderna Covid Vaccine: Health Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com