ADVERTISEMENT

ചെന്നൈ∙ രാജ്യത്തെ പകുതിയോളം ജനം പട്ടിണിയിൽ കഴിയുമ്പോൾ എന്തിനാണ് 1000 കോടി രൂപയുടെ പാർലമെന്റ് മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കോവിഡ് മൂലം രാജ്യത്തെ പകുതിയിലധികം ജനങ്ങളും  ഉപജീവന മാർഗം നഷ്ടപ്പെട്ട് പട്ടിണിയിലാണ്.

ചൈനയിൽ വൻമതില്‍ പണിയുമ്പോൾ ആയിരക്കണക്കിനാൾക്കാരാണ് മരിച്ചുവീണത്. എന്നിട്ടും ജനങ്ങളെ സംരക്ഷിക്കാനാണ് വൻമതിൽ പണിയുന്നതെന്നായിരുന്നു ഭരണാധികാരികളുടെ പ്രസ്താവന. തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കാനിരിക്കെയാണ് കമൽ ഹാസൻ ആരോപണവുമായി രംഗത്തെത്തിയത്.

രാജ്യത്തു നടക്കുന്ന പ്രശ്നങ്ങൾക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ താറുമാറായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Content Highlights: Kamal Haasan attacks PM Modi

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com