കാൻപുർ ∙ ഓഫിസർമാരുടെ മെസിൽവച്ച് സുഹൃത്തിന്റെ ഭാര്യയെ ആർമി കേണൽ പീഡിപ്പിച്ചതായി പരാതി. റഷ്യൻ വംശജയായ ഭാര്യയെ പീഡിപ്പിച്ചെന്നു ഭർത്താവ് കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്പി (ഈസ്റ്റ്) രാജ് കുമാർ അഗർവാൾ പറഞ്ഞു. യുവതി പത്തു വർഷമായി ഇന്ത്യയിലാണു താമസം.
കേണൽ പദവിയിൽനിന്നു ലഫ്റ്റനന്റ് കേണലായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് പ്രതി പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തിയശേഷമാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചു. കേണലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
English Summary: Army Colonel Allegedly Raped Friend's Wife After Drugging Him, Case Filed