മരണത്തിന് തൊട്ടു മുൻപ് ചിത്ര ഫോണിൽ വാഗ്വാദത്തിൽ ഏർപ്പെട്ടു: നിർണായക വിവരം

1200-tamil-serial-actress-chitra-kamaraj
വി.ജെ.ചിത്ര
SHARE

ചെന്നൈ∙ ജനപ്രിയ സീരിയൽ നടി വി.ജെ.ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുൻപ് ഫോണിൽ വാഗ്വാദത്തിലേ‍ർപ്പെട്ടതായി പൊലീസ്. ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ തുടർച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും. 

അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. നസ്രത്ത്പെട്ടിലെ പ‍ഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

അമ്മ വിജയയുടെയും  പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

1200-actress-vj-chitrah
വി.ജെ.ചിത്ര

ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.

English Summary: VJ Chitra death: Regional Divisional Officer to begin probe today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA