ADVERTISEMENT

കോഴിക്കോട് ∙ ഒരു കോവിഡ് വോട്ടിനു സർക്കാരിന് എത്ര പണം ചെലവായിട്ടുണ്ടാകും? കോഴിക്കോട് കോർപറേഷനിലെ കണക്കനുസരിച്ച് ഒരു വോട്ടിന് ചെലവ് 1602 രൂപ. കോവിഡ് ഭേദമായവരെയും ക്വാറന്റീനിലുള്ളവരെയും കണ്ടെത്തി വീടുകളിൽ ബാലറ്റ് പേപ്പറുകൾ എത്തിച്ച് വോട്ട് ചെയ്യാൻ അവസരമൊരുക്കുന്ന വൻ സംരംഭത്തിനാണ് ഉദ്യോഗസ്ഥർ ചുക്കാൻ പിടിച്ചത്.

സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം എല്ലാവർ‍ക്കും ഒരുപോലെ ഒരുക്കുന്നതിലും ഇതിലൂടെ കഴിഞ്ഞു. കോവിഡ് സ്പെഷൽ ബാലറ്റുകൾ വോട്ടർമാർക്ക് എത്തിക്കാൻ കോർപറേഷനു മൊത്തം ചെലവായ തുക 20,70,000 രൂപയാണ്. 1292 വോട്ടർമാർക്കാണ് കോർപറേഷൻ ബാലറ്റ് പേപ്പറുകൾ എത്തിച്ചു കൊടുത്തത്. ഇതിൽ എത്ര പേർ വോട്ട് ചെയ്തിട്ടുണ്ടെന്ന് അറിയാൻ മാർഗമില്ല. 

ചെലവ് ഇങ്ങനെ:

∙ പിപിഇ കിറ്റ് ധരിച്ച് 36 ഉദ്യോഗസ്ഥർ ഫീൽഡിൽ. 10 ദിവസം ഇവർ 1000 രൂപ വീതമുള്ള രണ്ട് കിറ്റുകൾ ഉപയോഗിച്ചു. ചെലവ്: 7,20,000. 

∙ ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥർ 36 പേർ. 1250 രൂപ വീതം ഇവർക്ക് ചെലവ്. 10 ദിവസത്തേക്ക്: 4,50,000 

∙ പ്രധാന ഉദ്യോഗസ്ഥരെ സഹായിക്കാൻ അസിസ്റ്റന്റുമാർ 36. 1000 രൂപ വീതം ഇവർക്ക് ചെലവ്. 10 ദിവസത്തേക്ക്: 3,60,000

∙ വാഹനത്തിന് 1500 രൂപ വീതം വാടക. 36 ടീമുകൾക്ക് 10 ദിവസത്തേക്ക് ചെലവ്: 5,40,000

English Summary: How much to spend for Covid vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com