ADVERTISEMENT

തിരുവനന്തപുരം ∙ സോഫ്റ്റ്‌വെയർ സേവന രംഗത്ത് ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പിന്റെ പുതിയ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജയ്സൺ ജോൺസനെ നിയമിച്ചു. ബിസിനസ് - വിപണി വികസനം, മാർക്കറ്റിങ് തന്ത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ജയ്സൺ ജോൺസൺ.

വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ ‘കസ്റ്റമേഴ്സ് ഫസ്റ്റ്’ എന്ന കാഴ്ചപ്പാടിൽനിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുകയെന്ന് ജയ്സൺ ജോൺസൺ പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തി ബിസിനസിൽ പലതരത്തിലുള്ള പുനർക്രമീകരണങ്ങളും നടത്തും. പല മേഖലകളിലുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

English Summary: InApp has appointed Jason Johnson as Executive Vice President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com