ADVERTISEMENT

തിരുവനന്തപുരത്ത്∙ കോർപറേഷനിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്. 52 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ് ഭരണം തുടരും. ജമീല ശ്രീധർ മേയർ ആയേക്കും. 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 11 സീറ്റുകള്‍ നഷ്ടമായ യുഡിഎഫിന് ആകെ സീറ്റ് 10 എണ്ണം മാത്രം. 3 സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുമെന്നു പ്രതീക്ഷിച്ച കോർപറേഷനിൽ തുടക്കം മുതൽ എൽഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. മേയർ ശ്രീകുമാർ കരിക്കകം വാർഡില്‍ പരാജയപ്പെട്ടു.

കോർപറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകൾക്കും തോൽവി നേരിട്ടു. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്. ജമീല ശ്രീധർ പേരൂർക്കട വാർഡിൽ നിന്ന് വിജയിച്ചു.

വലിയ തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താൻ പോലും കഴിയാതെ മുന്നണി എൻഡിഎയ്ക്കും പിന്നിലായി. കോർപറേഷൻ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്കു തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ മേഖലകളിൽനിന്നുള്ള വോട്ട് എൽഡിഎഫിലേക്കെത്തി. ഈ വോട്ടുകൾ ലഭിക്കുമെന്ന യുഡിഎഫ് പ്രതീക്ഷകൾ വിലപ്പോയില്ല. അതേസമയം, സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതും പ്രധാന സ്ഥാനാർഥികളിൽ ചിലർ പരാജയപ്പെട്ടതും എല്‍ഡിഎഫിനു ക്ഷീണമായി.

Content Highlights: Kerala Local Body Election 2020 Results Thiruvananthapuram Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com