ADVERTISEMENT

മൂന്നാർ∙ ഇടുക്കി വട്ടവടയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായിരുന്ന വട്ടവട പഞ്ചായത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി ഇവിടെ മികച്ച പ്രകടം നടത്തി. ഏഴു സീറ്റ് നേടിയാണ് യുഡിഎഫ് വട്ടവട സ്വന്തമാക്കിയത്. എൽഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി മൂന്നാമതായപ്പോൾ ബിജെപി മൂന്നു സീറ്റ് നേടി കരുത്ത് തെളിയിച്ചു. മഹാരാജാസ് കോളജിൽ കുത്തേറ്റുമരിച്ച വിദ്യാർഥി നേതാവ് അഭിമന്യുവിന്റെ നാടായ വട്ടവടയിലെ തിരിച്ചടി സിപിഎമ്മിൽ വരും ദിവസങ്ങളിൽ ചർച്ചയാകും.

അതേസമയം തൊടുപുഴയിൽ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴു സീറ്റിൽ അഞ്ചിടത്തും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ചു. കേരള കോൺഗ്രസിലെ വഴിപിരിയലിനു ശേഷം വന്ന ഈ ഫലം ജോസഫ് വിഭാഗത്തിനും യുഡിഎഫിനും വൻ തിരിച്ചടിയാണ്. നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. 

Content highlights: Local election result Idukki Vattavada

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com