ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിലെ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജിഎച്ച് സ്കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലും റീപോളിങ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.

ഈ പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങൾ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറിലായതിനാലാണ് റീപോളിങ്. 18ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു റീപോളിങ്. വോട്ടെണ്ണൽ അന്ന് വൈകിട്ട് 8ന് അതാത് മുനിസിപ്പാലിറ്റി ഓഫിസുകളിൽ നടക്കും.

English Summary: Repolling in two booths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com