ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന് ഡിജിപി വ്യക്തമാക്കി.

ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പൊലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കർട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളിൽനിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

വിൻഡോ കർട്ടനുകൾക്കും കറുത്ത ഫിലിമുകൾക്കും കേന്ദ്ര മോട്ടർ വാഹന ഭേദഗതി അനുസരിച്ച് 5000 രൂപ വരെ പിഴ ഈടാക്കാനാകും. കാറുകളിലെ ഗ്ലാസിൽ പതിച്ചിരുന്ന കറുത്ത ഫിലിമുകൾ നീക്കം ചെയ്യേണ്ടിവന്നത് സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇവയുടെ സ്ഥാനത്ത് കർട്ടനുകൾ സ്ഥാനം പിടിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും ഗതാഗത വകുപ്പിലെ വാഹനങ്ങളിലും കർട്ടൻ ഉപയോഗിച്ചു. എന്നാൽ, കാഴ്ച മറയ്ക്കുന്നതെന്തും നിയമവിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞതോടെ കർട്ടനുകളും നിയമവിരുദ്ധമായി. വാഹനത്തിൽ ബുൾബാർ, ക്രാഷ് ഗാർഡ് എന്നിവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

English Summary : DGP asked to remove bulbar, window curtains from police vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com