ADVERTISEMENT

പാലാ ∙ എന്‍സിപി തന്നെ പാലായിൽ മല്‍സരിക്കുമെന്നു മാണി സി.കാപ്പന്‍ എംഎൽഎ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി നടത്തുന്ന അവകാശവാദം തീർത്തും തെറ്റാണ്. പാലായിൽ ഇത്തവണ എൽഡിഎഫിന് ഭൂരിപക്ഷം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം ഇത്തവണ നന്നായി കുറഞ്ഞു. തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്ര വോട്ട് കിട്ടിയിട്ടില്ല. സൂചനകള്‍ ജോസിന് അനുകൂലമല്ല. പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പൻ പറഞ്ഞു. സീറ്റു വിഭജനത്തിൽ എൻസിപിക്ക് ഇടതുമുന്നണിയിൽനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി.കാപ്പന്റെ പരാതിയോട്, പ്രചാരണത്തിൽ കാപ്പൻ സജീവമായിരുന്നില്ലെന്നായിരുന്നു ജോസ് പ്രതികരിച്ചിരുന്നത്.

ജോസ് കെ.മാണിക്ക് മറുപടി പറയരുതെന്ന് ജില്ലയിലെ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുൻപുതന്നെ എൻസിപി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. ഇടതു മുന്നണിയുമായുള്ള ബന്ധം സംബന്ധിച്ച് എൻസിപി നേതൃത്വം ഉടനെ തീരുമാനമെടുക്കുമെന്ന സൂചനകളും പുറത്തു വന്നിരുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ ഏഴിടങ്ങളിൽ ഇടതുമുന്നണിക്കെതിരെ എൻസിപി പ്രാദേശിക നേതാക്കൾ മത്സരിച്ചു. പാർട്ടി ചിഹ്നമായ ക്ലോക്ക് ഒഴിവാക്കി സ്വതന്ത്ര ചിഹ്നങ്ങളിലാണ് ഉപയോഗിച്ചത്. ഇവർ തങ്ങളുടെ സ്ഥാനാർഥികളാണെന്ന് പ്രചാരണ വേളയിൽ എൻസിപി പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവർ പാർട്ടി അംഗങ്ങളാണെന്ന് എൻസിപി തുറന്നുപറഞ്ഞു. 

26 വാർഡുള്ള പാലാ നഗരസഭയിൽ മത്സരിച്ച 13ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗം മൂന്നിൽ ഒതുങ്ങി. പാലാ നിർണായകമെന്നു തിരിച്ചറിഞ്ഞ ജോസ് കെ.മാണി നഗരസഭയിൽ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണമാണ് ഗുണം ചെയ്തത്. കെ.എം.മാണിയുടെ മരണശേഷം പാലാ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു മറുപടി തദ്ദേശത്തിൽ നൽകാനായി എന്നത് ജോസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

English Summary: Not ready for leaving pala  for any gain says Mani C. Kappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com