ADVERTISEMENT

ന്യൂഡൽഹി∙ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവായതിനാല്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഫീസ് നിര്‍ണയ സമിതിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

ഇതോടെ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കോടതിയുടെ അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് നല്‍കാമെന്ന് എഴുതിനല്‍കേണ്ടി വരും. ജനറല്‍ സീറ്റുകളില്‍ പരമാവധി ഏഴരലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകള്‍ക്ക് 20 ലക്ഷം രൂപയുമാണ് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചത്. ഇത് ഹൈക്കോടതി റദ്ദാക്കി. ഏഴ് ലക്ഷം മുതല്‍ 28 ലക്ഷം വരെയാണ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന ഫീസ്.

Content Highlights: Self-financing fee, High Court Verdict, Supreme Court Rejects Kerala Government's Petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com