ADVERTISEMENT

ന്യൂഡൽഹി∙ ഹത്രസ് കേസിൽ സത്യം ജയിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘ഒരു വശത്ത് സർക്കാർ സംരക്ഷിത അനീതി ഉണ്ടായിരുന്നു. മറുവശത്ത്, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഇരയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു. അവളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തി. പക്ഷേ, അവസാനം, സത്യം വിജയിച്ചു. സത്യമേവ ജയതേ’– പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലചെയ്തതെന്നാണ് സിബിഐ കുറ്റപത്രം. നാലു പ്രതികള്‍ക്കെതിരെയും കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിന് തെളിവില്ലെന്ന യുപി പൊലീസിന്‍റെ അവകാശവാദം പൊളിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തല്‍.

English Summary: Priyanka Gandhi on CBI chargesheet in Hathras case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com