ADVERTISEMENT

കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മിഷന്‍ ഉടന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ഇതിനു മുന്നോടിയായി തിങ്കളാഴ്ച കമ്മിഷന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. പൊലീസിനെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ നെടുങ്കണ്ടത്തും മറ്റും എത്തി തെളിവെടുക്കുകയും സാക്ഷിമൊഴികള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ജുഡീഷ്യല്‍ കമ്മിഷന്‍ വീണ്ടും സംഭവസ്ഥലം സന്ദര്‍ശിക്കുന്നത്. ജനുവരി ആദ്യം കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അങ്ങനെയെങ്കില്‍ ബജറ്റ് സമ്മേളനത്തില്‍ത്തന്നെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനും സാധ്യതയുണ്ട്.

English Summary: Commission report on nedumkandam custodial death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com