ADVERTISEMENT

കൊച്ചി∙മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്പോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പു നൽകുന്നതെന്നും നടി പറഞ്ഞു. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി അറിയിച്ചു. 

മനപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: Actress molestation case Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com