ADVERTISEMENT

മലപ്പുറം∙ കൊച്ചിയിലെ മാളിൽവച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കളായ ഇർഷാദും ആദിലും. ഷോപ്പിങ് മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ചാണ് നടിയെ കണ്ടത്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്.

നടിയാണെന്ന് മനസിലായപ്പോൾ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോൾ‌‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും യുവാക്കൾ പറഞ്ഞു. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഒളിവിൽ പോയതെന്നും ഇർഷാദും ആദിലും പറഞ്ഞു.

English Summary: Actress molestation attempt - youths reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com