ADVERTISEMENT

കൊച്ചി∙ കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു. പെരുന്തല്‍മണ്ണ സ്വദേശികളായ ഇവര്‍ ഉടന്‍ കീഴടങ്ങാന്‍ സാധ്യത. ഇന്ന് അറസ്റ്റുണ്ടായേക്കും. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും നടിയുടെ കുടുംബത്തിനോടു മാപ്പു പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു.

ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. നടിയെ അപമാനിച്ചശേഷം എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്കുള്ള ട്രെയിനിലാണ് യാത്ര ചെയ്തത്.

വ്യാഴാഴ്ച വൈകിട്ടാണ് മാളിലെത്തിയ നടിയെ രണ്ടു യുവാക്കള്‍ അപമാനിച്ചത്. ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നുവെന്ന് നടി സമൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. 

English Summary: Malayalam Actress Molestation Attempt: Convicts identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com