ഗൂഗിള്‍ പേയല്ല; നേരിട്ട് വനിതാ പൊലീസിന്റെ പോക്കറ്റിലേക്ക്: വൈറലായി കൈക്കൂലി വിഡിയോ

police-bribe-video
പൊലീസ് കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ
SHARE

മുംബൈ∙ വനിതാ പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ വൈറൽ. മുംബൈയിലെ സായി ചൗക്കിൽ നിന്നുള്ളതാണ് വിഡിയോ. പണം നേരിട്ട് നൽകുന്നതിനു പകരം ഒരു സ്ത്രീ പൊലീസിന്റെ പോക്കറ്റിൽ വയ്ക്കുന്നതാണ് വിഡിയോയിൽ. ഇതിന് ശേഷം പൊലീസ് തലയാട്ടുന്നതും വിഡിയോയിൽ കാണാം. വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്.

മുപ്പത് സെക്കന്റോളം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൂഗിൾ പേയല്ല, ഫോൺ പേയല്ല, നേരിട്ട് പോക്കറ്റിലേയ്ക്ക് പണമെന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്ന വിമർശനങ്ങളുണ്ട്. ഫെബ്രുവരിയിൽ കൈക്കൂലി വാങ്ങുന്ന മറ്റൊരു പൊലീസിന്റെ വിഡിയോയും വൈറലായിരുന്നു

English Summary: 'No Google Pay, No Phone Pe, Direct Pocket Pe': Video of traffic cop taking bribe goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ