ADVERTISEMENT

തിരുവനന്തപുരം∙ സിസ്റ്റര്‍ അഭയ കൊലപാതകക്കേസില്‍ തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നു ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. തെറ്റ് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കുടുംബത്തിന്‍റെ വേദനയായാണ് ഇതിനെ കാണുന്നതെന്നും ഡോ. സൂസപാക്യം പറഞ്ഞു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇവർക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

English Summary: Archbishop Soosa Pakiam On Abhaya Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com