ADVERTISEMENT

ബെർലിൻ ∙ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കാൻ ഫൈസറുമായി ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സീനു സാധിച്ചേക്കുമെന്നു ബയോണ്‍ടെക് സഹസ്ഥാപകൻ ഉഗുർ സാഹിൻ. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വാക്സീൻ നൽകാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസിന് ഒൻപത് വകഭേദങ്ങൾ ഉണ്ട്. എന്നാലും വാക്സീൻ കാര്യക്ഷമമാകും. അതിൽ ആയിരത്തോളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒൻപത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ. 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണ്. പരീക്ഷണം നടത്തിയാലേ വാക്സീന്റെ ശേഷി പൂർണമായി അറിയാൻ കഴിയൂ– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Can Make Mutation-Beating COVID-19 Vaccine In Six Weeks, Says BioNTech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com