ADVERTISEMENT

ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനത്തിന് സാധ്യതയില്ലെന്ന് റിപ്പോർട്ട്. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതു കാരണം ബോറിസിന്റെ ഇന്ത്യാ സന്ദർശനത്തിന് സാധ്യതയില്ലെന്ന് കൗൺസിൽ ഓഫ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു.

‘അടുത്ത അഞ്ച് ആഴ്ചയെക്കുറിച്ച് നമുക്ക് ഇന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമല്ലായിരിക്കാം.’ – അദ്ദേഹം പറഞ്ഞു.

English Summary: Boris Johnson's India Trip "May Not Be Possible": Senior British Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com