916നെ വെല്ലുന്ന വ്യാജൻ; സ്ത്രീ ജീവനക്കാരുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങൾ ലക്ഷ്യം

gold-4
പ്രതീകാത്മക ചിത്രം
SHARE

കൊല്ലം∙ ഉരച്ചുനോക്കിയാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍. ബിഐഎസ് മുദ്ര അടക്കം എല്ലാം ഭദ്രം. പക്ഷേ മുക്കുപണ്ടം ആണെന്ന് മാത്രം. മാന്യമായി വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. സ്ത്രീകള്‍ ജീവനക്കാരായുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യം. അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്നത്. ഇവര്‍ നല്‍കുന്ന തിരിച്ചറിയില്‍ രേഖകളും ഫോണ്‍ നമ്പരും വ്യാജമാണെന്നു മനസിലാക്കുന്നത് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ്.

കൊല്ലം ജില്ലയുടെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തീയതി പത്തനാപുരം പളളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ തട്ടിപ്പുകാരന്‍ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അടിയന്തര ചികിത്സ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിയില്‍നിന്ന് പണം തട്ടിയത്.

പണയമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ പത്തനാപുരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നും എല്ലാ സ്ഥാപനങ്ങളിലും കെവൈസി നിര്‍ബന്ധമാക്കണമെന്നും പത്തനാപുരം സിഐ സുരേഷ് കുമാര്‍ പറഞ്ഞു. 

Content highlights: Fake gold ornaments were pledged as security for obtaining loans in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA