ADVERTISEMENT

തിരുവനന്തപുരം ∙ കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറോട് നേരിട്ട് അനുമതി തേടി മന്ത്രിമാരായ എ.കെ.ബാലനും വി.എസ്.സുനില്‍കുമാറും. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും ഗവര്‍ണര്‍ നല്‍കിയ ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രിമാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നടപടികളിലെ അതൃപ്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാരെ അറിയിച്ചു.

ക്രിസ്മസ് കേക്കുമായി രാജ്ഭവനിലെത്തിയ മന്ത്രിമാര്‍ അരമണിക്കൂറോളം ഗവര്‍ണറുമായി സംസാരിച്ചു. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. ഇനി കണ്ണുകള്‍ രാജ്ഭവനിലേക്കാണ്. വീണ്ടും ഗവര്‍ണര്‍ മുഖം തിരിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള പോംവഴി. ചര്‍ച്ച ശുഭകരമെന്ന് പറയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനോടു പറയാന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ എന്തെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയില്ല. 

31നുള്ള പ്രത്യേക സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനെ ഇകഴ്ത്താനില്ലെന്നും സമ്മേളനത്തിനുള്ള അടിയന്തര സ്വഭാവം ആദ്യ ശുപാര്‍ശയില്‍ ബോധ്യപ്പെടുത്താനായില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.  പൊലീസ് ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കി പിന്‍വലിച്ചതും അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.

English Summary : Ministers response after discussion with governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com