ADVERTISEMENT

ലണ്ടന്‍∙ എട്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരി അമേരിക്കയില്‍ കനത്ത ആഘാതമുണ്ടാക്കിയ സാഹചര്യത്തില്‍ മുമ്പു കണക്കുകൂട്ടിയതിനേക്കാള്‍ അഞ്ചു വര്‍ഷം മുമ്പു തന്നെ - 2028ല്‍, ചൈന അമേരിക്കയെ മറികടക്കുമെന്ന് സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സിഇബിആര്‍) പഠനത്തില്‍ വ്യക്തമാക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക കൊമ്പുകോര്‍ക്കലിനാകും ഇനി ലോകം സാക്ഷ്യം വഹിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടല്‍ 2024 ആകുന്നതോടെ ആറാം സ്ഥാനത്തേക്കു മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കോവിഡിനെ തുടര്‍ന്നു ലോകരാജ്യങ്ങളിലാകെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ യുഎസ്-ചൈന പോരില്‍ ചൈനയ്ക്കാണു മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ കടുത്ത ലോക്ഡൗണ്‍ നടപ്പാക്കി മികച്ച രീതിയില്‍ കോവിഡ് നിയന്ത്രിക്കാന്‍ ചൈനയ്ക്കു കഴിഞ്ഞു.

അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിതി മറിച്ചായിരുന്നു. ഇതോടെ ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക രംഗത്തും ചൈന അതിവേഗം നില മെച്ചപ്പെടുത്തിയെന്നും സിഇബിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-25 വര്‍ഷത്തില്‍ ചൈന 5.7 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നും 2026-30 വര്‍ഷത്തില്‍ അതു കുറഞ്ഞ് 4.5 ശതമാനം ആകുമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം കോവിഡിന്റെ പിടിയില്‍ അകപ്പെട്ട അമേരിക്കയില്‍ 2022-24ല്‍ വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി കുറയുമെന്നും പിന്നീടത് 1.6 ശതമാനമാകുമെന്നും സിഇബിആര്‍ പറയുന്നു.

English Summary: China To Overtake US As World's Biggest Economy By 2028: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com