ADVERTISEMENT

കാസര്‍കോട് ∙ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുൽ റഹ്മാന്‍ ഔഫിന്‍റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. കൊലപാതകത്തെ ലീഗ് പ്രോത്സാഹിപ്പിക്കില്ല. തെളിയിക്കപ്പെട്ടാൽ കുറ്റക്കാർ പാർട്ടിയിൽ ഉണ്ടാകില്ല. പ്രതികളെ സംരക്ഷിക്കില്ല. കേസിൽ സമഗ്രമായ അന്വേഷണം വേണം. ഔഫിന്‍റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

munavarali-shihab-thangal--
കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ വീട്ടിലെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് മുനവറലി ശിഹാബ് തങ്ങൾ.

നേരത്തെ, വീട് സന്ദർശിക്കാനെത്തിയ മുനവറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞു. വീടെത്തുന്നതിനു മുൻപായാണു വാഹനം തടഞ്ഞിട്ടത്. മുനവറലിയുടെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെയും ലീഗ് അണികളെയും വീട്ടിലേക്കു പ്രവേശിപ്പിക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. തുടർന്നു കൂടെയുള്ളവരെ ഒഴിവാക്കി ഒറ്റയ്ക്കാണു മുനവറലി ഔഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ഔഫിന്റെ കൊലപാതകത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനാണു വീട്ടിലെത്തിയതെന്നു മുനവറലി വ്യക്തമാക്കി.

English Summary: League will not protect accused in Abdul Rahman Auf murder case says Sayyid Munavvar Ali Shihab Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com