അനീഷിന് പണം നല്‍കി ഹരിതയെ വീട്ടിൽ എത്തിക്കാനും ശ്രമം; മുത്തച്ഛന്റെ ഓഡിയോ

palakkad-honour-killing-prabhukumar-sureshkumar-1
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
SHARE

പാലക്കാട് ∙ തേങ്കുറുശ്ശി ഭുരഭിമാനക്കൊലക്കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ്കുമാർ എന്നിവരുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ ആക്രമിച്ച തേങ്കുറുശ്ശി മാനാംകുളമ്പ് കവലയിലെ തെളിവെടുപ്പിനുശേഷം അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ്കുമാറിന്റെ വീട്ടിലും തെളിവെടുത്തു. തർക്കവും അനീഷിനെ അക്രമിച്ചതിനെക്കുറിച്ചും പ്രതികൾ പെ‍ാലീസിനേ‍ാടു വിശദീകരിച്ചു.

അനീഷിന്റെ വീട്ടുകാർ മകൾ ഹരിതയുടെ സ്വത്ത് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചെന്ന ആരോപണം പ്രതികളുടെ വീട്ടുകാർ ആവർത്തിച്ചു. എന്നാൽ അങ്ങനയൊരു നടപടിയുണ്ടായിട്ടില്ലെന്നു അനീഷിന്റെ വീട്ടുകാർ പറഞ്ഞു. സ്ഥലത്തു നേരത്തെ നടന്ന ചില അക്രമസംഭവങ്ങളിൽ ഇവർ പ്രതികളാണെന്നു പെ‍ാലീസ് പറഞ്ഞു. അനീഷിന്‍റെ കുടുംബത്തിനു പണം നല്‍കി ഹരിതയെ വീട്ടിലെത്തിക്കാന്‍ ശ്രമം നടന്നതിന്റെ തെളിവും പുറത്തുവന്നു. അനീഷിനു പണം നല്‍കാമെന്നു ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള പറയുന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നത്.

Content Highlights: Palakkad Honour Killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ