ADVERTISEMENT

തൃശൂര്‍ ∙ കോര്‍‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ.വര്‍ഗീസ് മേയറായേക്കും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും. തിങ്കളാഴ്ചയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ്. 

കോൺഗ്രസ് വിമതനെ കൂടാതെ എൽഡിഎഫിന് 24 അംഗങ്ങളും യുഡിഎഫിന് 23 അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് ആറ് അംഗങ്ങളും. എൽഡിഎഫിനൊപ്പമാണ് നിൽക്കുകയെന്ന് വർഗീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്നു വർഷം മേയർ പദവി വേണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനകളിൽ പ്രധാനം. 

English Summary: Rebel candidate MK Varghese to be Mayor at Thrissur Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com