ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രൻ (എൽഡിഎഫ്) - 54, സിമി ജ്യോതിഷ് (എൻഡിഎ) - 35, മേരി പുഷ്പം (യുഡിഎഫ്) - 09.

കൊല്ലം കോർപറേഷനിൽ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ്

കൊല്ലം ∙ കൊല്ലം കോർപറേഷനിൽ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാംതവണയാണു പ്രസന്ന മേയറാകുന്നത്. 6 അംഗങ്ങളുള്ള ബിജെപി യുടെ ഒരു വോട്ട് അസാധുവായി. എൽഡിഎഫ്-39, യുഡിഎഫ്- 9, ബിജെപി -5 എന്നിങ്ങനെയാണു വോട്ടു നില. എസ്ഡിപിഐ അംഗം വിട്ടുനിന്നു. ആകെ സീറ്റുകൾ- 55.

trichur-deputy-mayor1
തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട രാജശ്രീ ഗോപനെ ബൊക്കെ നൽകി അനുമോദിക്കുന്ന മേയർ എം.കെ.വർഗീസ്. ചിത്രം: ജീജോ ജോൺ

തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍  എം.കെ.വർഗീസ് മേയര്‍

കോൺഗ്രസ് വിമതനായി മത്സരിച്ച് കൗൺസിലറായ എം.കെ.വർഗീസ് തൃശൂർ കോർപറേഷൻ മേയറായി. ഭരണം എൽഡിഎഫിന്. 

English Summary: Corporation Mayor Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com