'ഇതാണ് അവിശ്വസനീയ ഇന്ത്യ': ആര്യയെ അഭിനന്ദിച്ച് അദാനിയും കമല്‍ ഹാസനും

Mail This Article
തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ അധികാരമേല്‍ക്കുമ്പോള്‍ ദേശീയ തലത്തില്‍ പോലും വലിയ ചര്‍ച്ചയാണ് നടക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കപ്പുറം സിനിമാ താരങ്ങളും കോര്‍പ്പറേറ്റുകളും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ആശംസ നല്‍കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആര്യയ്ക്ക് ആശംസ അറിയിച്ചത്.
തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. 'ഇതാണ് അവിശ്വസനീയമായ ഇന്ത്യ' വാര്‍ത്ത പങ്കുവച്ച് അദാനി കുറിച്ചു.
ആര്യയെ അഭിനന്ദിച്ച് നടന്‍ കമല്‍ ഹാസനും ട്വീറ്റ് ചെയ്തു. ആര്യക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തമിഴ്‌നാട്ടിലും മാറ്റത്തിനു ശ്രമിക്കുകയാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
English Summary : Gautam Adani and Kamal Hassan congratulates Thiruvananthapuram mayor Arya Rajendran