ADVERTISEMENT

പാലക്കാട്∙ ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം.

തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു. ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേര് ഏഴുതി ബിജെപി കൗണ്‍സിലര്‍ എന്‍.നടേശന്‍ ബാലറ്റ് പെട്ടിയിലിട്ടു.

അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തിന് തുടക്കമിട്ടത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തി. വോട്ടുറദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ ബഹളം തുടരുന്നു.

English Summary: Ruckus at Palakkad Municipality on BJP vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com