ADVERTISEMENT

ന്യൂഡൽഹി∙ മലങ്കര സഭാ തർക്കത്തിൽ ഉണ്ടായ കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചെന്ന് യാക്കോബായ സഭ. പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും സഭാപ്രതിനിധികൾ അറിയിച്ചു. വിധി നടപ്പാക്കുന്നതിന് വേണ്ടി ചർച്ച നടത്തുന്നതിൽ അർഥമില്ല. 

1991 ലെ വർഷിപ്പ് ആക്ട് നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് പറഞ്ഞു. ചർച്ചയിൽ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് പുറമെ കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഓര്‍ത്തഡോക്സ് യാക്കോബായ സഭാപ്രതിനിധികള്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. 

അതേസമയം, വെള്ളിയാഴ്ച മുതൽ സെക്രട്ടേറിയറ്റിനു മുൻപിൽ സത്യഗ്രഹം ആരംഭിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു. പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമനിർമാണത്തിലൂടെ തർക്കം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം. 

English Summary: Church Dispute: Jacobite Faction Meet PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com