ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയതിന് മനുഷ്യാവകാശ പ്രവർത്തകനും മുൻ വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി, താഹിർ ഹുസൈൻ എന്നിവർക്കൊപ്പം ജനുവരി എട്ടിന് ഷഹീൻ ബാഗിൽ ഒരു യോഗം സംഘടിപ്പിച്ചതായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ 100 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ 50ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സി‌എ‌എയ്ക്കെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥികള്‍ നടത്തിയ പ്രതിഷേധം പൊലീസ് ക്രൂരമായി അടിച്ചമർത്തിയിരുന്നു.

ഈ സമയത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സി‌എ‌എ വിരുദ്ധ പ്രകടനങ്ങളിൽ ഖാലിദ് പങ്കെടുത്തതായി കുറ്റപത്രത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ സംഘാടകർ ഖാലിദിന്റെ യാത്രയ്ക്കും താമസത്തിനുമുള്ള ചെലവുകൾ വഹിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ‘ഡൽഹി സ്പോട്ടർ പ്രൊട്ടസ്റ്റ്’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതായും അതിലൂടെ അക്രമം ആസൂത്രണം ചെയ്തുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. രാഹുൽ റായ് എന്നയാളാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.

നേരത്തെ യു‌എ‌പി‌എ വകുപ്പുകൾ പ്രകാരം ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ മറ്റൊരു കുറ്റപത്രം സമർപ്പിച്ചിരുന്നു.

English Summary: "Umar Khalid Conspired To Fuel Delhi Riots," Says Police Charge Sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com