ADVERTISEMENT
തിരുവനന്തപുരം∙ സംസ്ഥാനത്തെ 24 പോളിടെക്‌നിക്‌ കോളജുകളിൽ അധ്യാപക തസ്തിക അനുവദിക്കാനുള്ള നിർദേശം ധനവകുപ്പിന്റെ പരിഗണനയിൽ. അധ്യാപക നിയമനം നടത്താത്തതിനാൽ ഈ പോളിടെക്‌നിക്കുകളിലെ കോഴ്സുകളുടെ അംഗീകാരം എഐസിടിഇ റദ്ദാക്കുമെന്ന് ആശങ്കയുണ്ട്.

സംസ്ഥാനത്തൊട്ടാകെ 77 അധ്യാപക തസ്തികകൾ ആണു വേണ്ടത്. മതിയായ അധ്യാപകർ ഇല്ലെങ്കിൽ കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കുമെന്ന എഐസിടിഇ വ്യവസ്ഥ കർശനമായി നടപ്പാക്കിയാൽ 24 കോളജുകളുടെ അംഗീകാരത്തെ ബാധിക്കാം.

ഇതു സംബന്ധിച്ചു 2017ൽ പഠനം നടത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. 2019- 20 സാമ്പത്തിക വർഷം തസ്തിക സൃഷ്ടിക്കുമെന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉറപ്പു നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാർശ നൽകിയെങ്കിലും ധന വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കുന്നില്ല.

English Highlights: 77 posts in polytechnic colleges, Finance Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com