ADVERTISEMENT

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ. ഈ മാസം അവസാനത്തോടെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക-വ്യാപാര ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി പ്രഖ്യാപനം.

വിവിധ കർഷക സംഘടനകളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടി രൂപീകരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കും. എല്ലാ മുന്നണികളോടും സമദൂരം എന്ന നിലപാടാകും സ്വീകരിക്കുക. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായി. ഒരു ലക്ഷം ആളുകളെ പാർട്ടിയിൽ അണിനിരത്താനാകുമെന്നാണ് കണക്കുകൂട്ടൽ.

English Summary: KVVES will form a new political party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com