ADVERTISEMENT

കോട്ടയം∙ വാഗമണ്‍ ലഹരി പാര്‍ട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ നടപടി. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍ പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കും. കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഏഴു തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്.  ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

English Summary: Vagamon drugs case, crime branch investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com