ADVERTISEMENT

തൊടുപുഴ ∙ വാഗമണ്‍ ലഹരിപ്പാര്‍ട്ടി കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയാണ് മുട്ടം സെഷൻസ് കോടതി തള്ളിയത്. കേസിലെ ഒൻപത് പ്രതികളെയും ജനുവരി 14 വരെ റിമാൻഡ് ചെയ്‌തു

അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകനും ഹാജരാകാത്തതിനാലാണ് കസ്റ്റഡി അപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.

ഇവരുടെ പക്കൽനിന്നും എൽഎസ്ഡി, ഹഷീഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളും പിടികൂടി. ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെ വിട്ടയച്ചിരുന്നു.

English Summary: Vagamon Rave party - follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com