ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ പുതുതായി 18,177 പേർക്കു കോവിഡ് സ്ഥിരീകരിച്ചായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 20,923 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേർ മരിച്ചു. രാജ്യത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 1,03,23,965 ആയി. 2,47,220 ചികിത്സയിലുണ്ട്. 99,27,310 പേർ രോഗമുക്തരായി. ആകെ മരണം 1,49,435.

ചെന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിലെ 85 തൊഴിലാളികൾക്കു ഡിസംബർ 15നും ജനുവരി ഒന്നിനും ഇടയിൽ രോഗം പിടിപെട്ടതായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ അറിയിച്ചു. ജനുവരി രണ്ട് വരെ 17,48,99,783 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി. ശനിയാഴ്ച മാത്രം 9,58,125 സാംപിളുകൾ‌ ടെസ്റ്റ് ചെയ്തു.

English Summary: 18177 covid cases reported in India in last 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com