ADVERTISEMENT

കൊച്ചി∙ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍. ആശുപത്രിയില്‍നിന്ന് ജയിലിലേക്കു മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

പാലാരിവട്ടം പാലം കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്കുമാറ്റിയശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡിസംബര്‍ 14ന് ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ ജയിലിലേക്കു മാറ്റുന്നതു ജീവന്‍ അപകടത്തിലാക്കുമെന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അപേക്ഷയില്‍ പറയുന്നു. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. രോഗതീവ്രത നിയന്ത്രിക്കലും സാന്ത്വനപരിചരണ ചികില്‍സയുമാണ് മുന്നിലുള്ള മാര്‍ഗങ്ങള്‍. ജയിലിലേക്ക് മാറ്റിയാല്‍ ഫലപ്രദമായി ചികില്‍സ തുടരാനാകില്ല.

നിലവില്‍, ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിലായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് പോലും വേണ്ടരീതിയില്‍ പരിചരണം നല്‍കാന്‍ കഴിയുന്നില്ല. ആശുപത്രിയില്‍നിന്ന് ഡിസിചാര്‍ജ് ചെയ്താല്‍ വീട്ടില്‍ സാന്ത്വന പരിചരണ ചികില്‍സ തുടരുകയാണ് ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അഭികാമ്യം. ഈ സാഹചര്യത്തില്‍ ജയിലിലേക്ക് അയക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്നാണ് ഇബ്രാഹിംകു‍ഞ്ഞിന്‍റെ ആവശ്യം.

English Summary : Ebrahimkunju asks for relaxation for bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com