ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം മാറി മത്സരിക്കരുതെന്നാണ് പൊതുവികാരമെന്ന് കെ.മുരളീധരന്‍ എംപി. രമേശ് ചെന്നിത്തലയടക്കം മണ്ഡലം മാറാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണത്തിനിടെയാണ് കെ.മുരളീധരന്റ പ്രതികരണം. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണെന്നും യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ‘നോ എന്‍ട്രി’ വയ്ക്കുന്നത് ശരിയല്ലെന്നും  മുരളീധരന്‍ പറഞ്ഞു. 

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു‌. എന്‍സിപിയുടെ വരവിനെ സ്വാഗതം ചെയ്ത മുരളീധരന്‍ പി.സി.ജോര്‍ജിനെയും പി.സി.തോമസിനെയും തള്ളിയതുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരണത്തിനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. 

English Summary: K Muraleedharan on NCP Entry to UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com