ADVERTISEMENT

ന്യൂഡല്‍ഹി∙ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എഴാംഘട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. അതേസമയം സമരം കൂടുതൽ ശക്തവും വിപുലവുമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ജനുവരി എട്ടിന് വീണ്ടും ചർച്ച നടക്കും. കർഷകർ മൗനവ്രതം ആരംഭിച്ചു. ഇത്രയും നാൾ ചർച്ച ചെയ്തെങ്കിലും സർക്കാർ നിലപാട് മാറ്റാത്തതിനെത്തുടർന്നാണ് കർഷക പ്രതിനിധികൾ യോഗത്തിൽ മൗനം പാലിച്ചത്. നിയമങ്ങൾ പിൻവലിക്കാമെന്നോ ഇല്ലെന്നോ മാത്രം പറഞ്ഞാൽ മതിയെന്ന നിലപാടിലായിരുന്നു സംഘടനാപ്രതിനിധികൾ.

വിവാദ കാർഷിക നിയമത്തിൽ കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ഏഴാം ഘട്ട ചർച്ചയാണ് നടന്നത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് കർഷകർ. നിയമം പിൻവലിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചയിൽ ഇരു വിഭാഗങ്ങളും തങ്ങളുടെ വാദഗതികൾ ഉന്നയിച്ചു. പുതിയ നിയമങ്ങൾ പ്രകാരം കർഷകർക്ക് അവരുടെ സ്ഥലങ്ങൾ നഷ്ടമാകില്ലെന്ന് വ്യാപാരി ബോർഡ് മേധാവി ഉറപ്പു നൽകി.

binoy-viswam-delhi
ഗാസിപുര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാഢ്യവുമായി എത്തിയ ബിനോയ് വിശ്വം എംപി. ചിത്രം: മനോരമ

കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ കർഷകർക്കു കൃഷിസ്ഥലങ്ങൾ നഷ്ടമാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവും ഉത്തർപ്രദേശ് വ്യാപാരി കല്യാൺ ബോർഡ് ചെയർമാനുമായ രവികാന്ത് ഗാർഗ് പ്രതികരിച്ചു. നിയമത്തിലൂടെ കർഷകരുടെ സ്ഥലങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുൻമന്ത്രി അവകാശപ്പെട്ടു.

English Summary: Seventh round of talks between Centre and farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com