ADVERTISEMENT

ടെഹ്റാൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ‘റെഡ് നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് ഇറാൻ. ജുഡീഷ്യറി വക്താവ് ഗൊലാംഹൊസൈൻ ഇസ്മായിലിയാണ് ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡോണൾഡ് ട്രംപ് ഉൾപ്പെടെ 47 അമേരിക്കൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവനായ ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിനാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിലുണ്ടായ ഡ്രോൺ ആക്രണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം. രണ്ടാം തവണയാണ് ഇറാൻ ഇന്റർപോളിനോട് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.

soleimani
ഖാസിം സുലൈമാനി

എന്നാൽ ഇറാന്റെ ആവശ്യം ഫ്രാൻസ് ആസ്ഥാനമായ ഇന്റർപോൾ തള്ളി. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയങ്ങളിൽ ഇടപെടാൻ ഇന്റർപോളിന് സാധിക്കില്ലെന്ന് അറിയിച്ചു. ജനുവരി 20ന് ട്രംപ് അധികാരം ഒഴിയാനിരിക്കെയാണ് ഇറാന്റെ നീക്കം. സുലൈമാനി വധത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

Content Highlights: Iran has requested to Interpol to arrest Trump

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com