ADVERTISEMENT

ജമ്മു∙ 2018 ജനുവരി മുതൽ ജൂൺ വരെ മെഹ്ബൂബ മുഫ്തി തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 82 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ. ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിപദവിയിൽ ഇരിക്കുമ്പോഴായിരുന്നു ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വസതിയുടെ നവീകരണം. കേന്ദ്ര സർക്കാരാണ് ഇതിനായുള്ള പണം ചെലവഴിച്ചതെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാമുൻ നബി സൗദാഗർ ആണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ബെഡ് ഷീറ്റുകൾ, ഗൃഹോപകരണങ്ങൾ, ടിവി, മറ്റു സാമാനങ്ങൾ തുടങ്ങിയവയ്ക്കാണ് ഇത്രയും തുക ചെലവഴിച്ചിരിക്കുന്നത്. 

വീട്ടിലെ പരവതാനി വാങ്ങുന്നതിനായി 2018 മാർച്ച് 28ന് 28 ലക്ഷം രൂപയാണ് മെഹ്ബൂബ ചെലവഴിച്ചത്. ജൂണിൽ മാത്രം 22 ലക്ഷം രൂപ വിലയുള്ള എൽഇഡി ടിവി അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിനായി 25 ലക്ഷം രൂപയാണ് ചെലവിട്ടത്. 

2017 ജനുവരി 30ന് 14 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതിൽ പൂന്തോട്ടത്തിൽ സ്ഥാപിച്ച കുടയുടെ ചെലവായി കാട്ടിയിരിക്കുന്നത് 2,94,314 രൂപയാണ്. 2018 ഫെബ്രുവരി 22ന് 11,62,000 രൂപയുടെ ബെഡ്ഷീറ്റുകൾ വാങ്ങിയിട്ടുണ്ട്. അതേ വർഷം മാർച്ചിൽ ഗൃഹോപകരണത്തിന് 25 ലക്ഷവും പരവതാനിക്ക് 28 ലക്ഷവുമായി 56 ലക്ഷത്തിന്റെ ചെലവുണ്ടായി.

2016 ഓഗസ്റ്റ് മുതൽ 2018 ജൂലൈ വരെയുള്ള രണ്ടു വർഷ കാലയളവിൽ 40 ലക്ഷത്തിന്റെ കട്‌ലറി ഉൽപ്പന്നങ്ങൾ വാങ്ങിയതായും രേഖകൾ പറയുന്നു.

English Summary: Mehbooba as CM spent Rs 82L in 6 months; once Rs 28L a day: RTI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com