ADVERTISEMENT

സിൽവർ സ്പ്രിങ്∙ 2020 ൽ ഏറ്റവും വലിയ ചാരിറ്റി സംഭാവന നൽകിയത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ സഹായിക്കുന്നതിന് 10 ബില്യൺ ഡോളർ സംഭാവന നൽകിയതായി ദി ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. 

ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 188 ബില്യൺ ഡോളർ ആണ് ബെസോസിന്റെ ആസ്തി. ബെസോസിന്റെ ‘ബെസോസ് എർത്ത് ഫണ്ട്’ ഇതുവരെ 16 ഗ്രൂപ്പുകൾക്ക് 790 മില്യൺ ഡോളർ നൽകിയിട്ടുണ്ടെന്ന് ക്രോണിക്കിളിന്റെ റിപ്പോർട്ടിൽ പറയുന്നു. 2020 മാർച്ച് 18 മുതൽ ഡിസംബർ 7 വരെ ബെസോസിന്റെ സ്വത്ത് 63% ഉയർന്നു, 113 ബില്യൺ മുതൽ 184 ബില്യൺ വരെ.

ക്രോണിക്കിൾ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ഭാര്യ പെന്നിക്കൊപ്പം രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും വലിയ സംഭാവന നൽകിയത് അമേരിക്കന്‍ ശതകോടീശ്വരനായ ഫിൽ നൈറ്റ് ആണ്. നൈറ്റും ഭാര്യയും നൈറ്റ് ഫൗണ്ടേഷന് 900 മില്യൺ ഡോളറിലധികവും ഒറിഗൺ സർവകലാശാലയ്ക്ക് 300 മില്യൺ ഡോളറും നൽകി. 2020 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഫില്ലിന്റെ സ്വത്ത് ഏകദേശം 77% വർധിപ്പിച്ചു. 

നിർമ്മാണ കമ്പനിയായ എച്ച്ബിഇ കോർപറേഷന്റെ സ്ഥാപകന്‍ ഫ്രെഡ് കുമ്മറും ഭാര്യയും മിസോറി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിയുടെ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്നതിന് ഒരു ഫൗണ്ടേഷൻ സ്ഥാപിക്കാൻ 300 ഡോളർ നൽകി.

ഫെയ്‌സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യയുമാണ് ക്രോണിക്കിളിന്റെ റിപ്പോർട്ട് അനുസരിച്ച് നാലാമത്തെ ഏറ്റവും വലിയ സംഭാവന നൽകിയത്. 2020 ലെ യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളിൽ പ്രവർത്തിച്ച സെന്റർ ഫോർ ടെക് ആൻഡ് സിവിക് ലൈഫിന് 250 മില്യൺ ഡോളർ സംഭാവന നൽകി. മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സക്കർബർഗിന്റെ സ്വത്ത് ഏകദേശം 105 ബില്യൺ ഡോളർ ഇരട്ടിയായി ഉയർന്നു.

അഞ്ചാം സ്ഥാനത്ത് ഹോം ഡിപ്പോയുടെ സഹസ്ഥാപകനായ ആർതർ ബ്ലാങ്ക് ആണ്. അറ്റ്ലാന്റയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു പുതിയ ആശുപത്രി പണിയുന്നതിനായി 200 മില്യൺ ഡോളർ നൽകി.

സംഭാവന നൽകിയവരിൽ കഴിഞ്ഞ വർഷത്തെ മികച്ച 10 പേരുടെ പട്ടികയിൽ ബെസോസും സക്കർബർഗുമാണ് മുന്നില്‍. രാജ്യത്തുടനീളമുള്ള ഭക്ഷ്യ ബാങ്കുകളെ സഹായിക്കുന്നതിനായി ബെസോസ് 100 മില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ഇലക്‌ഷൻ സെക്യൂരിറ്റി ഗ്രൂപ്പുകൾക്കാണ് സക്കർബർഗ് സംഭാവന നൽകിയത്.

English Summary: World's richest Bezos tops list of making largest charitable gifts in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com