ADVERTISEMENT

വിക്ടോറിയ ∙ പുതിയ ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് അൻപതോളം മുൻ ജനപ്രതിനിധികളെയും ജനാധിപത്യ ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് ഹോങ്കോങ് പൊലീസ്. കഴിഞ്ഞ വർഷം പ്രദേശത്തെ നിയമനിർമാണ സഭയിലേക്കുള്ള അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രൈമറിയിൽ പങ്കെടുത്തെന്നാണ് ഇവർക്കെതിരായ കുറ്റം. അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കഴിഞ്ഞ ജൂണിലാണു ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയത്.

നിയമം പ്രാബല്യത്തിലായ ശേഷമുള്ള ഏറ്റവും വലിയ കൂട്ട അറസ്റ്റാണ് ഇപ്പോഴുണ്ടായത്. ‘ഹോങ്കോങ് സർക്കാരിന്റെ നിയമപരമായ ചുമതലകൾ നിർവഹിക്കുന്നതിനെ തടസ്സപ്പെടുത്തുകയോ ഇടപെടുകയോ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനാണു നടന്നത്’– ഹോങ്കോങ് സുരക്ഷാമന്ത്രി ജോൺ ലീ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറസ്റ്റിലായവർ സർക്കാരിനെ തളർത്താൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ദേശീയ സുരക്ഷാനിയമം ലംഘിച്ചതായി സംശയിക്കുന്നു എന്നു പറഞ്ഞാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു മുൻ ജനപ്രതിനിധി ലാം ച്യൂക്ക്-ടിങ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാണ്. കോവിഡ് പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യ ഭീഷണി ചൂണ്ടിക്കാട്ടി ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം തിരഞ്ഞെടുപ്പ് ഒരു വർഷം നീട്ടിയിരുന്നു. ജനാധിപത്യ അനുകൂല നിയമനിർമാതാക്കൾ രാജിവയ്ക്കുകയും ചിലരെ അയോഗ്യരാക്കുകയും ചെയ്തതതോടെ സഭയിൽ ബെയ്ജിങ്ങിന് അനുകൂലമായവരാണുള്ളത്. 

English Summary: About 50 Hong Kong activists arrested under new security law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com