ADVERTISEMENT

തിരുവനന്തപുരം∙ ഡോളർ കടത്തുകേസിൽ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു മറുപടി നൽകി. നിയമസഭാ സമ്മേളനം 8ന് തുടങ്ങുന്നതിനാൽ, ഔദ്യോഗികമായ തിരക്കുകളുണ്ടെന്നും ഓഫിസിൽനിന്നു മാറി നിൽക്കാൻ കഴിയില്ലെന്നുമാണു മറുപടി.
അയ്യപ്പനു വീണ്ടും നോട്ടിസ് നൽകും.

ഇതിനകം 2 തവണ അയ്യപ്പനു നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്താമെന്നാണ് ഇന്നലെ അയ്യപ്പൻ കസ്റ്റംസിനു മറുപടി നൽകിയിരുന്നത്. ചോദ്യം ചെയ്യൽ വൈകിപ്പിക്കാനുള്ള ശ്രമമാണ് അയ്യപ്പന്റേതെന്നാണു കസ്റ്റംസ് കരുതുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. 

English Summary: Speaker P Sreeramakrishnan's additional private secretary K Ayyappan will not appear before customs

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com