ADVERTISEMENT

കോട്ടയം ∙ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രാജ്യസഭ എംപി സ്ഥാനം രാജിവച്ചു. യുഡിഎഫ് മുന്നണി മാറി എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് എംപി സ്ഥാനം രാജിവച്ചത്. മുന്നണി മാറിയിട്ടും ജോസ് രാജിവയ്ക്കാത്തതിനെ യുഡിഎഫ് വിമർശിച്ചിരുന്നു. സിപിഎം നിർദേശത്തിനൊപ്പം നിയമോപദേശം കൂടി ലഭിച്ചതിനെ തുടർന്നാണു രാജി.

ഡൽഹിയിൽ ഉപരാഷ്ട്രപതിക്കാണു രാജി സമർപ്പിച്ചത്. രാജ്യസഭാ സീറ്റ് എൽഡിഎഫ് കേരള കോൺഗ്രസിന് (എം) തന്നെ നൽകിയേക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിന്റെ പിന്തുണയിൽ നല്ല വിജയം നേടാനായെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

English Summary: Jose K Mani Resignes As Rajya Sabha MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com