ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് ലോറി ഇടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണണെന്ന് ആക്ഷന്‍ കൗണ്‍സില്‍. കൊലപാതകമാണെന്ന സംശയം നിലനില്‍ക്കുമ്പോഴും പൊലീസ് പ്രദീപിനുണ്ടായിരുന്ന ഭീഷണികളേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് ദേശീയപാതയില്‍ പട്ടാപ്പകലാണ് സ്കൂട്ടറില്‍ യാത്ര ചെയ്ത എസ്.വി. പ്രദീപ് ടിപ്പര്‍ ലോറി ഇടിച്ച്  മരിക്കുന്നത്. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റും ചെയ്തു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നൂവെന്ന സംശയത്തിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

അപകടമരണം എന്ന നിഗമനത്തിലേക്ക് നീങ്ങുന്ന പൊലീസ്, സംശയം ഉണര്‍ത്തുന്ന സാഹചര്യതെളിവുകള്‍ അന്വേഷിക്കുകയോ നിര്‍ണായക വിവരം നല്‍കാവുന്ന സുഹൃത്തുക്കളുടെ മൊഴി എടുക്കുകയോ ചെയ്തില്ലെന്നും ആരോപിക്കുന്നു. വാര്‍ത്തയുടെ പേരിലുണ്ടായിരുന്ന ഭീഷണികളേക്കുറിച്ചും അന്വേഷിക്കുന്നില്ലെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. കെ.എം. ഷാജഹാനാണ് കണ്‍വീനര്‍. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി, മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

English Summary : Action Council on journalist SV Pradeep death investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com