ADVERTISEMENT

തിരുവനന്തപുരം∙ കെവിന്‍ വധക്കേസിലെ പ്രതിയ്ക്ക് സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഒാഫിസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകല്‍ത്തേരി തുറന്ന ജയിലിലേക്കും ഒരാളെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി. നടപടിക്കുള്ള ശുപാര്‍ശയടങ്ങിയ ജയില്‍ ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. എന്നാല്‍ മര്‍ദനമുണ്ടായിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ നിലപാട്.

പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് മര്‍ദനമേറ്റെന്നാണ് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അഡീഷനല്‍ ജില്ലാ ജഡ്ജിയും മെഡിക്കല്‍ സംഘവും ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് മര്‍ദനം സ്ഥിരീകരിച്ചതും മെഡിക്കല്‍ കോളജിലേക്കു മാറ്റിയതും. തുടര്‍നടപടി വ്യക്തമാക്കി ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജയില്‍വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മര്‍ദിച്ചിട്ടില്ലെന്നാണു ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി. ജയില്‍വളപ്പില്‍ ജോലിയ്ക്കു പോയ ടിറ്റു മദ്യം സെല്ലിലേക്ക് കടത്തി. ഇത് കണ്ടെത്തി ചോദ്യം ചെയ്യുകയും അച്ചടക്ക നടപടിയുടെ ഭാഗമായി സന്ദര്‍ശകരെ വിലക്കുകയും ഒറ്റക്കൊരു സെല്ലിലേക്കു മാറ്റുകയും ചെയ്തെന്നാണ് വിശദീകരണം. ടിറ്റു മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് ഒരാഴ്ച മുന്‍പ് സഹതടവുകാരന്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇത് അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ടിറ്റുവിനെ കാണാന്‍ അനുവദിക്കാതിരുന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും നടപടിയുണ്ടായതും.

English Summary : Kevin murder case culprit tortured at prison staff transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com