ADVERTISEMENT

പാലക്കാട്∙ പാർട്ടിയുടെ മുന്നണിമാറ്റം ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കും. ടി.പി.പീതാംബരന്റെയും എന്റെയും നിലപാടിൽ വൈരുദ്ധ്യമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിക്കും. പാർട്ടിയിൽ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും ശശീന്ദ്രൻ നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച പാർട്ടി പ്രവർത്തകർക്കുളള സ്വീകരണയേ‍ാഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

യുഡിഎഫിലേക്കില്ലെന്ന് ഉറപ്പിച്ച് ടി.പി.പീതാംബരനും രംഗത്ത് വന്നിരുന്നു. പാലാ അടക്കമുള്ള നാലു സീറ്റിലും എൻസിപി മത്സരിക്കുമെന്ന് പീതാംബരന്‍ ആവർത്തിച്ചു. ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: NCP has No plans to leave LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com