ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചു കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. തിങ്കളാഴ്ച രാവിലെ പത്തിനാണ് രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ അതിർത്തി താവളമായ ചുഷൂൽ- മോൾഡോ മേഖലയിൽ വച്ചു കൈമാറിയത്.

ശനിയാഴ്ചയാണ് ഇയാൾ ഇന്ത്യൻ മേഖലയിലേക്ക് കടന്നത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണു കരസേന വിട്ടയച്ചത്. മാസങ്ങൾക്കു മുൻപ് പാംഗോങ്ങിൽ ചൈന കടന്നുകയറാൻ ശ്രമിച്ച മേഖലയിലാണു സൈനികൻ കടന്നുകയറാൻ ശ്രമിച്ചത്.

ഇവിടെ ഇരുരാജ്യങ്ങൾക്കും ശക്തമായ സൈനികസാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്. 

English Summary: India returns Chinese soldier who ‘transgressed across LAC’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com